തോൽവി കുറ്റമല്ല .....

(Our Article published in Aayurarogyam Magazine- September 2015)

തോറ്റതിന്‍റെ പേരില്‍ നിരാശപ്പെടുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യേണ്ടതില്ലെന്ന ചിന്ത കുട്ടികളില്‍ നിറയ്ക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.

വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ കഴിവുകളെ വിലയിരുത്തുന്നത് ഇപ്പോള്‍ എഴുത്തു പരീക്ഷയില്‍ അവര്‍ നേടുന്ന A+ അടിസ്ഥാനമാക്കിയാണ്. സമ്പൂര്‍ണ്ണ A+  നേടിയവര്‍ മിടുമിടുക്കര്‍. ഏഴില്‍ താഴെ A+ നേടുന്നവര്‍ മിടുക്കര്‍. തീരെ നേടാത്തവര്‍ സാധാരണക്കാര്‍.

ഇങ്ങനെയാണ് തരംതിരിവ്. ഇതൊരു ഔദ്യോഗിക വിജനമല്ല. മറിച്ച് സമൂഹം വരുത്തുന്ന വേര്‍തിരിവാണ്. ഏതാണ്ട് രണ്ടു ശതാബ്ദങ്ങള്‍ക്കു മുമ്പു വരെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിര്‍ണ്ണയം A+ അടിസ്ഥാനത്തിലായിരുന്നില്ല. അന്ന് ഒന്നാം റാങ്ക് ഒന്നാം ക്ലാസ് എന്നിങ്ങനെയായിരുന്നു ഗ്രേഡിംഗ്. മുമ്പ് 10-ാം ക്ലാസ് കഴിയുന്ന കുട്ടിയോട് സാധാരണ ചോദിക്കുന്ന ചോദ്യമാണ് ഭാവിയില്‍ എന്താകാനാണ് ആഗ്രഹിക്കുന്നത് എന്നത് ഡോക്ടറാകണം എന്നായിരിക്കും കുട്ടിയുടെ മറുപടി. ഡോക്ടറാവണം

റാങ്കോ ക്ലാസ്സോ ലഭിച്ച കുട്ടികള്‍ക്കെല്ലാം അന്ന് ഡോക്ടറായാല്‍ മതി. അത്യപൂര്‍വം ചിലര്‍ എഞ്ചിനീയറാകാനും സന്നദ്ധരായിരുന്നു. ബാക്കിയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടേയും ആഗ്രഹം എന്തെന്ന് അറിയാന്‍ അന്ന് ആര്‍ക്കും താത്പര്യവുമില്ലായിരുന്നു. ഇന്ന്, സ്ഥിതി തികച്ചും വ്യത്യസ്തം. എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയാലും ഇല്ലെങ്കിലും കുട്ടികള്‍ക്ക് ഡോക്ടറാകാനാണ് മോഹം (സത്യത്തില്‍, മോഹം, കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മാത്രം, എഞ്ചിനീയറായാലും മതി) എം.ബി.എ, ഐടി മേഖലകളുമാകാം. അധ്യാപകന്‍, പോലീസ് ഓഫീസര്‍, ഫോറസ്റ്റ് ഓഫീസര്‍, മറ്റു സാങ്കതിക വിദഗ്ധര്‍ - ഇതിലൊന്നും കുട്ടികളില്‍ താത്പര്യം വളര്‍ത്തുന്നില്ല. എന്താണ് കാരണം?

സമൂഹവുമായി ബന്ധമില്ല

 

സമൂഹത്തിലെ അതിസമ്പന്ന വിഭാഗം, മക്കളെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ അഖിലേന്ത്യാ സര്‍വ്വീസുകളില്‍ പ്രതിഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി കുഞ്ഞുങ്ങളെ നഗരത്തിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു.

പഠനവും ജീവിതവും ബോര്‍ഡിംഗിലായതുകൊണ്ട്, കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് സമൂഹത്തിലെ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നില്ല. അവര്‍ څഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍چ വിശിഷ്ട പൗരന്‍മാരാണെന്ന് ധരിക്കുന്നു. പഠനശേഷം അവര്‍ ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടേക്കാം. ഇതിനു സാധിച്ചില്ലെങ്കില്‍ സമൂഹവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരായി അവര്‍ മാറുന്നതാണ് അധികവും കണ്ടുവരുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു

മാധ്യവര്‍ഗ്ഗ സമ്പന്നര്‍ കുട്ടികളെ കുഞ്ഞുന്നാള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കുന്നത്. . . മോന്‍/മോള്‍ څഡോക്ടറാകണംچ څഡോക്ടറാകണംچ . . . എന്നാണ്. ഈ ആഗ്രഹ സാഫല്യത്തിന് അനുയോജ്യമായ വിധത്തില്‍ അവരെ ശൈശവം മുതലേ, څതുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെچ പുസ്തകച്ചുമടുകള്‍ വഹിപ്പിക്കുകയാണ്, അതുമാത്രമോ? സാവധാനത്തില്‍ ഭക്ഷണം കഴിയാക്കാനോ ശരിയായി ഉറങ്ങാനോ കുട്ടിയെ സമ്മതിക്കുകയുമില്ല. പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിദിനം 10 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അതിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് 6-7 മണിക്കൂര്‍ വേണം.

അജയ്യ ചിന്ത വേണ്ട

വിദ്യാര്‍ത്ഥികളില്‍ അതിയായ അജയ്യചിന്ത സുപീരിയോരിറ്റി കോംപ്ലക്സ്) വളര്‍ത്തിയെടുക്കുന്നതും ദോഷമാണ്. ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ മാത്രമെന്നുളള് ഹുങ്ക് കുട്ടികളില്‍ ഉടലെടുക്കുകയാണ് ഇതിന്‍റെ ഫലം. ബാക്കിയുള്ള (താനൊഴികെയുള്ളവര്‍) ജനങ്ങളെയെല്ലാം ശരാശരിയേക്കാള്‍ താഴെയാണെന്നും തങ്ങള്‍ മാത്രമാണ് സമൂഹത്തിലെ ഉന്നതസ്ഥാനീയരെന്നും കുട്ടികള്‍ സ്വയം തെറ്റിദ്ധരിക്കുന്നു. ഈ മിഥ്യാധാരണയെ രക്ഷിതാക്കള്‍ പിന്തുണയ്ക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു.

څആന കൊടുത്താലും ആശ കൊടുക്കരുതെچന്നാണ് ആപ്തവാക്യം. ഇവിടെ നേരെ മറിച്ച്. ആനയെ നല്‍കുന്നു. അതിന്‍റെ ആയിരമിരട്ടി ആശയും നല്‍കുന്നു. സമൂഹത്തില്‍ ഇന്ന് ഉകടഗ (രണ്ടുപേര്‍ക്കും വരുമാനമുള്ള അച്ഛനും അമ്മയും - ഒരു കുഞ്ഞ്) ഫാമിലികളാണുള്ളത്. ഇവര്‍ തങ്ങളുടെ ഏക മകന് / മകള്‍ക്ക് ഏതാശയും ഏതളവിലും കോരിക്കൊടുക്കുകയാണ്. പണം, പദവി ഒന്നുംതന്നെ ഇതിന് വിഘാതമല്ല.

ധനത്തിന്‍റെ ധാരാളിത്തം, അമിത സ്വാതന്ത്ര്യം, അടിച്ചുപൊളിച്ചു ജീവിക്കേണ്ട പ്രായം. ഇവ മൂന്നും പരമാവധി മുതലെടുത്ത് പല സമ്പന്ന കുടുംബത്തിലെ കുട്ടികളും വിദ്യാലയങ്ങളില്‍ വിലസുകയാണ്. തډൂലം പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കുന്നു. ഇത്തരം കുട്ടികള്‍ വര്‍ഷാവസാന പരീക്ഷയില്‍ പരാജിതരാവുക സ്വാഭാവികം. എല്ലാത്തിനും A+ പ്രതീക്ഷിച്ചിരുന്ന കുട്ടി, ആറ് A+ ലേക്കോ അതിലും താഴേക്കോ റാങ്കിംഗ് ചെയ്യപ്പെടുമ്പോള്‍, ാാ വാര്‍ത്ത കേള്‍ക്കുന്ന പല മാതാപിതാക്കളുടേയും സമനില തെറ്റാറുണ്ട്. കുട്ടികളിലും കുറ്റബോധവും തുടര്‍ന്ന് അധമബോധവും സംജാതമാകും. ഇത് കടുത്ത നിരാശയിലേക്ക് നയിക്കും. ഈ നിരാശയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ്, പലപ്പോഴും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. ചിലപ്പോഴെങ്കിലും, മാതാപിതാക്കളും ആത്മഹത്യ ചെയ്യാറുണ്ട്. ഈ പ്രവണത വര്‍ദ്ധിച്ചുവരികയുമാണ്. ഇത് തികച്ചും അനഭിലഷണീയമാണ്.

നിരാശയെന്ന വികാരം

നിരാശ ഒരു വികാരമാണ്. കുടുത്ത നിരാശമൂലം വ്യക്തികള്‍ വിഷാദത്തിലേക്ക് വഴുതിവീഴാറുണ്ട്. നിരാശപ്പെട്ട് തകരുമ്പോഴാണ് പലരും ആത്മഹത്യ ചെയ്യുന്നത്. നിരാശ ശാരീരിക രോഗങ്ങള്‍ക്കും കാരണമാകും. മറ്റു ഭാഗികവൈകല്യങ്ങളുമുണ്ടാകാം. കുടല്‍പ്പുണ്ണ്, ദഹനവ്യൂഹത്തിന്‍റെ പ്രവര്‍ത്തന മാന്ദ്യം എന്നിവയ്ക്കും നിരാശ കാരണമാകുന്നു.

നിരാശയെ അതിജീവിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും, കുട്ടിക്കാലത്തുതന്നെ കുറച്ചൊക്കെ നിരാശ അനുഭവിക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. അത് വിദ്യാര്‍ത്ഥികളില്‍ ക്ഷമാശീലവും ആര്‍ജ്ജവവും രൂപപ്പെടാന്‍ ഉപകരിക്കും. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ ഏതെങ്കിലും വിഷയത്തില്‍ തോറ്റാല്‍, څസാരമില്ല മോനേ/മോളേ. . . . തോല്‍വി മറ്റൊരു വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. . . .چ എന്നൊക്കെ ഉപദേശിച്ച് മക്കളെ സാന്ത്വനിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. നിഴലും വെളിച്ചവും പോലെ ജീവിതത്തില്‍ മാറിമാറി പ്രതിഫലിക്കുന്ന പ്രതിഭാസമാണ് വിജയവും പരാജയവും എന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.

പരാജയമെന്നത് ഒരു വലിയ കുറ്റമോ ഭാഗ്യഹീനതയോ അല്ലെന്ന ചിന്ത കുട്ടികളിലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ കൗമാര ആത്മഹത്യകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. (പ്രേമനൈരാശ്യം മൂലവും മറ്റും എത്രയെത്ര യുവഹൃദയങ്ങളാണ് അകാലത്ത് പൊലിഞ്ഞു പോയതെന്ന് സ്മരിക്കുക) തോല്‍വി കുറ്റമല്ല. അതിന്‍റെ പേരില്‍ നിരാശപ്പെടുകയോ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയോ ചെയ്യേണ്ടതില്ലെന്ന ചിന്ത കുട്ടികളില്‍ ഉളവാക്കാന്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഒരുപോലെ ചുമതലയുണ്ട്. ഒരു പൗരന്‍റെ നേരായ വളര്‍ച്ചയില്‍ സമൂഹത്തിനും ഗുണപരമായി ചിലത് ചെയ്യാന്‍ കഴിയും.

പരാജിതര്‍ക്ക് ഇന്നുള്ളതിനേക്കാള്‍ നല്ല ജീവിതസൗകര്യങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം. ജീവിതം വട്ടപ്പൂജ്യത്തില്‍ നിന്നാരംഭിച്ച് സ്വപ്രയത്നത്താല്‍ ബഹുകോടി സമ്പത്തും സമൂഹത്തില്‍ സമുന്നതസ്ഥനവും കൈവരിച്ച ധാരാളം മഹാډാരെ നമുക്കറിയാം. അത്തരക്കാരുടെ കാലാതിവര്‍ത്തികളായ ജീവിതകഥകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം.

മനസ്സു പിണങ്ങിയാല്‍

മനസ്സും തലച്ചോറും പരസ്പര പൂരകങ്ങളായിട്ടാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍മ്മയുടെ ഉറവിടങ്ങളാണ് ഈ രണ്ടും. മനസ്സിന് മൂന്ന് അവസ്ഥകളാണുള്ളത്. അഫക്ട്, ബിഹേവിയര്‍. കോഗ്നിഷന്‍ എന്നിവയാണ് ഈ മൂന്ന് അവസ്ഥകള്‍. ഓര്‍മ്മ, ബുദ്ധി, മാനസികാരോഗ്യം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

തലച്ചോറിന്‍റെ വൈകാരികമായ അവസ്ഥ അഥവാ മൂഡ് ആണ് അഫക്ട്. സന്തോഷം, സങ്കടം, കോപം, വ്യസനം തുടങ്ങിയ വികാരങ്ങളില്‍ തലച്ചോറിന് സംഭവിക്കുന്ന രാസമാറ്റങ്ങളാണ് ഈ അവസ്ഥയുമായി ബന്ധപ്പെട്ട് വരുന്നത്. അതായത് സന്തോഷകരമായ അവസ്ഥയില്‍ നിങ്ങള്‍ പഠിക്കുന്നതിന്‍റെ നേര്‍പകുതി മാത്രമേ വിഷാദാവസ്ഥയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ. അതിനാലാണ് ബാഹ്യകാരണത്താല്‍ വിഷാത്തിലേക്കോ സങ്കടത്തിലേക്കോ പോകുന്ന കുട്ടികളുടെ പഠനനിലവാരം താഴുന്നതായി കാണുന്നത്. പെരുമാറ്റ വൈകാല്യവും ചിന്തകളും മുമ്പും കുട്ടികളുടെ ഓര്‍മ്മയും ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കവും ഓര്‍മ്മയും തമ്മില്‍

പഠനത്തിന്‍റെ കേന്ദ്രബിന്ദു മനസ്സാണ്. മാനസികാരോഗ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓര്‍മ്മ നിലനില്‍ക്കുന്നത്. നല്ല മാനസികാരോഗ്യമുള്ള കുട്ടി മാത്രമെ പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുകയുള്ളൂ. മാനസികാരോഗ്യത്തിന് കുടുംബപരമായ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

ഉറക്കവും ഓര്‍മ്മശക്തിയും തമ്മില്‍ വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ ഓര്‍മ്മശക്തിയെയും തډൂലം പഠനത്തെയും ദോഷകരമായി ബാധിക്കും. നല്ല ഓര്‍മ്മയുണ്ടെങ്കില്‍ മാത്രമെ പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ നില്‍ക്കുകയുള്ളൂ. ഉറക്കമൊഴിഞ്ഞ് പഠിക്കാന്‍ മാതാപിതാക്കള്‍ കുട്ടിയെ നിര്‍ബന്ധിക്കാറുണ്ട്. ഇത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കും.

പരീക്ഷയില്‍ നേടുന്ന A+ കള്‍ അല്ല, ജീവിതത്തില്‍ നേടുന്ന A+ കളാണ് ജീവിതസൗഭാഗ്യത്തിന് നിദാനം. ആ ചിന്ത വിദ്യാര്‍ത്ഥികളില്‍ ഉളവാക്കണം. അതിനായി വേണ്ടത് വിദ്യാര്‍ത്ഥികളെ തോല്‍വി തെറ്റല്ലെന്ന് /കുറ്റമല്ലെന്ന് പഠിപ്പിക്കുകയാണ്.

Click here to view/download the original article.

സന്ധ്യാറാണി.എല്‍

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ ഏഴു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവനില്‍ സ്കൂള്‍ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന സന്ധ്യ ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നുണ്ട്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More