ദിശ

ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻറെയും, കുടുംബ ആരോഗ്യ ക്ഷേമവകുപ്പിൻറെയും സംയുക്ത സംരംഭമാണ് ദിശ. ആഴ്ചയിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടെലി-ഹെൽത്ത് ഹെൽപ് ലൈൻ ആണ് ദിശ. മാനസികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള കൗൺസലിംഗും വിവരങ്ങളും ഇവിടെനിന്നും ലഭിക്കും. 2013 - ൽ ആരംഭിച്ച ദിശ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഹെൽപ് ലൈൻ സംരംഭമാണ്. സംസ്ഥാനത്തെ ഏത് ബി എസ് എൻ എൽ നമ്പറിൽ നിന്നും ദിശയുടെ 1056 എന്ന നമ്പറിലേയ്ക്ക് സൗജന്യമായി വിളിക്കാം. മറ്റു ഉപഭോക്താക്കൾ 0471-2552056 എന്ന ലാൻഡ് നമ്പറിലേയ്ക്കാണ് വിളിക്കേണ്ടത്. ഇതിന് പണം ഈടാക്കുന്നതാണ്. പരിചയസമ്പന്നരായ സോഷ്യൽ വർക്കർമാരും, കൗൺസിലർമാരും, ഡോക്ടർമാരുമാണ് ദിശയുടെ കരുത്ത്. 


ലക്‌ഷ്യം (Vision)

ആരോഗ്യസംബന്ധമായ വിവരങ്ങൾ നൽകി സമൂഹത്തിലെ വ്യക്തികളുടെ ജീവിതം സുഗമമാക്കുക, അറിവുകൾ പകർന്നു നല്കുന്നതുവഴി അവരെ ശാക്തീകരിക്കുക, മെച്ചപ്പെട്ട ജീവിതം ഒരുക്കുക എന്നതാണ് ദിശയുടെ ലക്‌ഷ്യം (vision). 


ദൗത്യം (Mission)

ആരോഗ്യത്തെക്കുറിച്ച് അറിവ് പകരുകയും, കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും, മാനസികപിന്തുണയും, കൗൺസലിംഗും വഴി വ്യക്തികളുടെ ആരോഗ്യനിലവാരവും, ജീവിതനിലവാരവും ഉയർത്തുക എന്നതാണ് ദിശയുടെ ദൗത്യം (mission). 

 

ഉദ്ദേശലക്ഷ്യങ്ങൾ (Objectives)

  • ജനങ്ങൾക്ക് ആരോഗ്യസംബന്ധമായ വിവരങ്ങളും, ഉപദേശങ്ങളും നൽകുക 
  • ജനങ്ങൾക്ക് ആരോഗ്യസംബന്ധമായ സൗകര്യങ്ങളെ കുറിച്ച് അറിവ് പകരുക.
  • രോഗങ്ങൾ തടയുന്നതിനെ കുറിച്ചും, ഫസ്റ്റ് ഐഡ്, പോഷകാഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളിലും അറിവ് പകരുക.
  • എല്ലാ പ്രായത്തിലുള്ള ആളുകൾക്കും കൗൺസലിംഗ് നൽകുക.
  • കേരളത്തിലെ ആശുപത്രികൾ, പൊതുവാരോഗ്യസേവന സ്ഥാപനങ്ങൾ, രോഗപരിശോധനകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുക.
  • മാനസികപിരിമുറുക്കം, വിഷാദം, ഉത്‌കണ്ഠ എന്നിവ അനുഭവിക്കുന്നവർക്കും, എയ്‌ഡ്‌സ്‌ രോഗബാധിതർക്കും പരിചയസമ്പന്നരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുക.
  • പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് മാനസികപിന്തുണ ഉറപ്പാക്കുക.
  • വ്യക്തികളുടെ ആവശ്യകത അനുസരിച്ച് പലവിധ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക. 
  • പ്രതിസന്ധിഘട്ടങ്ങളിലേയ്ക്ക് എത്തിപ്പെടാതിരിക്കാനുള്ള മാർഗ്ഗദർശിയായി പ്രവർത്തിക്കുക. 

ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസവും തണലുമായി മാറുന്നു, ദിശയുടെ ടെലി ഹെൽത്ത് ഹെൽപ് ലൈൻ. കൊറോണ വൈറസിൻറെ വ്യാപനവുമായി ബന്ധപ്പെട്ടുള്ള ദൈനംദിന കോളുകളുടെ എണ്ണം വർധിച്ചതോടെ ഈയിടെ ദിശയിലെ കൗൺസിലർമാരുടെ എണ്ണം ആറിൽ നിന്ന് മുപ്പതാക്കി ഉയർത്തി.

പതിനാല് ദിശ കൗൺസിലർമാരെയും എം.എസ്.ഡബ്യു, എം.എ സോഷ്യോളജി വിദ്യാർത്ഥികളായ 50 വോളന്റിയർമാരെയുമാണ് ഇതിനായി ദിശയിൽ നിയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് ക്വാറന്റൈൻ ചെയ്യേണ്ടത്, ക്വാറന്റൈൻ കഴിഞ്ഞവർ എന്തു ചെയ്യണം, ക്വാറന്റൈൻ കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കുമോ, വിദേശത്ത് നിന്ന് എത്തിയ അയൽവാസി ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നതടക്കമുള്ള അന്വേഷണങ്ങളാണ് ദിശയിലേക്ക് എത്തുന്നത്.

പനിയും ജലദോഷവും വന്ന് തങ്ങൾക്ക് കൊറോണ രോഗമാണോ എന്ന സംശയത്തിൽ പരിഭ്രാന്തരായി വിളിക്കുന്നവരുടെ കോളുകളും എത്തുന്നുണ്ട്. ദിശയിലേക്ക് വിളിക്കുന്നവർക്ക് സേവനം നൽകാൻ ഓരോ ഷിഫ്റ്റുകളിലും രണ്ടു ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് ഇത് നൽകാൻ വേണ്ടി മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.

മാത്രവുമല്ല, വിളിക്കുന്നവർക്ക് ആവശ്യമെങ്കിൽ അതാത് ജില്ലകളിലെ കൊവിഡ്‌-19 കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനായി വേണ്ട സംവിധാനങ്ങളും ദിശയിൽ ഒരുക്കിയിട്ടുണ്ട്.

ദിശയിലേയ്ക്ക് വിളിക്കേണ്ട നമ്പർ:1056 (ബി എസ് എൻ എൽ ഉപഭോക്താക്കൾക്ക് മാത്രം)

ലാൻഡ് ലൈൻ നമ്പർ - 0471-2552056

 

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More