06 June, 2022 (Consolace counselling services)
ലോകത്തിന്റെ ഏത് കോണിലും കാണുന്ന ഒരേ ഒരു വിഭാഗമാണ് മലയാളികൾ എന്നത്, തമാശരൂപേണയും കാര്യമായിട്ടും ചിലപ്പോഴൊക്കെ നിറഞ്ഞ അഭിമാനത്തോടയും നമ്മൾ പറയാറുണ്ട്. അത് കൊണ്ട് തന്നെ ലോകരുടെ ഒക്കയും സുഖദുഖങ്ങൾ നമ്മെയും കാര്യമായി തന്നെ ബാധിക്കുന്നു. ഇപ്പൊ ഉക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളും നമ്മെ വളരെ വലിയ വിഷമത്തിൽ ആക്കിയിരിക്കുകയാണ്. ഇരുപതിനായിരത്തിനടുത്ത് വിദ്യാർത്ഥികളാണ് ഉക്രൈനിൽ, ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്തിയിട്ടുള്ളത്. ഇതിൽ നാലിലൊന്നും,അതായത് അയ്യായിരത്തിലധികം പേരും നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ്.